വേങ്ങര: വേങ്ങര മാർക്കറ്റ് റോഡ് പുനർ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് മാർക്കറ്റ് റോഡ് നിവാസികൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് എ എക്സ് ഇ യുമായി പരാതി ബോധിപ്പിച്ചു. 2500 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കുട്ടികൾക്കും പരിസര നിവാസികൾക്കും അത് വഴി കടന്ന് പോകുന്നവർക്കും റോഡ് പൊളിച്ചത് കാരണം ഉണ്ടായ പൊടി പടലാവും മറ്റും വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പ്രശ്നത്തിന് എന്ന് പരിഹാരം ഉണ്ടാവുമെന്ന് അധികാരികൾക്ക് ഒരു ഉറപ്പും നൽകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴും നിലവിലുള്ളത്.
പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്
മാർക്കറ്റ് റോഡ് നിവാസികളായ കണ്ണേത്ത് കുഞ്ഞി മുഹമ്മദ്, പൂച്ചേങ്ങൽ അലവി, കണ്ണാട്ടി അലവി കുട്ടി ,
മരുതിൽ ഹംസ കുട്ടി, എം. ടി, അലവി കുട്ടി, സദീദ് സരീഷ് എം.ടി (ഇണ്ണി), അട്ടകുളയൻ അബ്ദുൽ ഗഫൂർ, ബാലൻ എന്നിവർ ചേർന്ന് നിവേദനം നൽകി.