വേങ്ങര: ലേൺ ദി ഖുർആൻ വേങ്ങര സെന്റർ പഠിതാക്കളുടെ സംഗമവും, അവാർഡ് ദാനവും എട്ടാംഘട്ട പരീക്ഷക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനവും നടന്നു.
വേങ്ങര മനാറുൽഹുദാ ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ച പരിപാടി കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പി എ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മനാറുൽ ഹുദാ സലഫിമസ്ജിദ് ഇമാം ഫവാസ് ഐനീ ഉൽബോധന പ്രസംഗം നടത്തി.
എട്ടുവർഷം മുമ്പ് 12 വയസ്സിൽ സൗദി അറേബ്യയിൽ നിന്ന് ഖുർആൻ അർത്ഥസഹിതം മനപ്പാഠമാക്കിയ റിഫ ഫാത്തിമ മധുരം ഖുർആൻ പ്രോഗ്രാമിൽ പങ്കെടുത്ത് പ്രസംഗിച്ചു.
വേങ്ങര സെന്ററിൽ നിന്നും ഏഴാം ഘട്ട പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി സാബിറ, രണ്ടാം റാങ്ക് നേടിയ ഇസ്മായിൽ മാസ്റ്റർ, മൂന്നാം റാങ്ക് നേടിയ പി സുബൈദ, ഷർ ബീന. എന്നിവർക്ക് ടി കെ മുഹമ്മദ് മൗലവി അവാർഡുകൾ നൽകി. പരീക്ഷയെഴുതിയ തലമുതിർന്ന ഫാത്തിമ ചാലിൽ, ഫാത്തിമകുട്ടി കാപ്പൻ, എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. നവംബറിൽ നടക്കുന്ന എട്ടാംഘട്ട പരീക്ഷക്കുള്ള രജിസ്ട്രേഷൻ കൂട്ടീരി ഷാജഹാന് നൽകിക്കൊണ്ട് പി എ ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു.