മാലിന്യമുക്തം നവകേരളം: നഗരപരിധിയിലെ വിവിധയിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി

കോട്ടക്കൽ: മാലിന്യമുക്തം നവകേരളം - വലിച്ചെറിയൽ മുക്ത വാരാചരണത്തോടനുബന്ധിച്ച് കോട്ടക്കൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ  നഗരപരിധിയിലെ വിവിധയിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. 

നീക്കം ചെയ്യാതെ മാലിന്യം കൂട്ടിയിട്ട 3 സ്ഥാപനങ്ങൾക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വില്പനക്കായി സൂക്ഷിച്ച ഒരു സ്ഥാപനത്തിനെതിരെയും മലിന ജലം മതിയായ രീതിയിൽ സംസ്കരിക്കുകയോ സംസ്കരണ സംവിധാനം ഒരുക്കുകയോ ചെയ്യാത്ത സ്ഥാപനത്തിനെതിരെയും അടുക്കള വൃത്തിഹീനമായിപ്രവർത്തിച്ച ഒരു ഹോട്ടൽ അടച്ച് പൂട്ടിയതടക്കമുള്ള നടപടിയും മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കിയ ഒരു സ്ഥാപനത്തിനെതിരെയും നോട്ടീസ് നൽകി പിഴചുമത്തുകയും ചെയ്തു. 

വലിച്ചറിയൽ മുക്ത വാരാചരണത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്.  ന്യൂനത കണ്ടെത്തുന്ന പക്ഷം ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നതടക്കമുള്ള നിയമാനുസൃത ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമാണ്. 

പരിശോധനക്ക് നഗരസഭ ക്ലീൻസിറ്റി മാനേജർ ശ്രീ സക്കീർ ഹുസൈൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാബു എന്നിവർ നേതൃത്വം നൽകി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജൻ, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് റംസാൻ എന്നിവരും ഹരിത കർമ്മസേന അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}