വേങ്ങര: വേങ്ങര ജലനിധിയുടെ സേവനം കുറ്റമറ്റ രീതിയിലാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വീടുകൾ കയറി ജലനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രയാസങ്ങൾ പരിഹാര മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ സ്വീകരിക്കുന്നതോടൊപ്പം ജലനിധിയുടെ ശുദ്ധീകരിച്ച ശുദ്ധജലം ദുരുപയോഗം തടയുക, ചെടികൾ മരങ്ങൾ, വാഹനങ്ങൾ വീടുകൾ
ഇടങ്ങിയവ കഴുകാനും നനക്കാനും തയ്യാറാകുന്ന ഗുണഭോക്കാക്കളെ ബോധവൽക്കരിക്കുന്നതോടൊപ്പം ജലനിധി വെള്ളക്കരം മാസാന്തം കുടിശ്ശിക വരുത്താതെ അടവാക്കുന്നതിനെ കുറിച്ചും കഴിഞ്ഞ കാലങ്ങളിൽ കുടിശ്ശിക വരുത്തിയവർക്കെതിരെ നിയമനടപടി വരുമെന്ന മുന്നറിയിപ്പും നൽകി.
ഓരോ വാർഡിലും സർവ്വെ ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര അരീക്കുളം എ.കെ ഹൗസിൽ വെച്ച് നടന്നു. പത്താം വാർഡ് BG ഭാരവാഹി കൂടി ആയ എ കെ മജീദ് സാഹിബിന്റെ വീട്ടിൽ സർവ്വെ നടത്തി കൊണ്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസിന ഫസൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പറും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനുമായ ഹസീന ബാനു വേങ്ങര പഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മറ്റിചെയർമാൻ എ. കെ. സലീം, വേങ്ങര പഞ്ചായത്ത് ഭരണസമിതി പാർലിമെൻററി പാർട്ടി ലീഡർ കുറുക്കൻ മുഹമ്മത്
ജലനിധി വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് NT മുഹമ്മത് ഷരീഫ് ജനറൽ സിക്രട്ടറി മുഹമ്മത് കുഞ്ഞി പറങ്ങോടത്ത്
വൈസ് പ്രസിഡണ്ട് വടേരി കരീം ഹാജി. സിക്രട്ടറി അമീർ പാറമ്മൽ മാനേജർ ഇർഷാദ് അക്കൗണ്ടൻറ് സൽമാൻ
എസ് എൽ ഇസി സിക്രട്ടറിയും സർവ്വെ ക്യാപ്റ്റനുമായ അസീബ് പാലപ്പുറ സർവ്വെ പ്ലാനിംഗ്
വിശദീകരിച്ചു. മറ്റു സർവ്വെ അംഗങ്ങളും സന്നിഹിതരായി.