ഊരകം: കോട്ടക്കൽ ചങ്കുവെട്ടിയിലുണ്ടായ വാഹനാപകടത്തിൽ ഊരകം കല്ലേങ്ങൽപടി സ്വദേശി മരണപ്പെട്ടു.
ആലിപ്പറമ്പിൽ തെങ്ങിൽ പരേതനായ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് ഇന്നോവ കാർ ഇടിച്ചാണ് അപകടം.വേങ്ങര ലൈവ്.
രാത്രി ജോലി കഴിഞ്ഞ് രാവിലെ മടങ്ങാനിരിക്കെയാണു അപകടം. ദീർഘകാലം പ്രവാസിയായിരുന്നു. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
പരേതന്റെ ജനസാ നിസ്കാരം
ഇന്ന് രാത്രി 8:30 ന് കുറ്റാളൂർ മാതൊടു പള്ളിയിൽ.