പറപ്പൂർ കല്ലക്കയം പുഴയുടെ തീരത്ത് ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കല്ലക്കയം പുഴയുടെ തീരത്ത് ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു. പറപ്പൂർ പഞ്ചായത്തിന്റെ 2023- 24, 24- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്നര ലക്ഷം രൂപ ചെലവഴിച്ച് പ്രകൃതി രമണീയമായ കല്ലക്കയത്ത് പൊതുജനങ്ങൾക്ക് വേണ്ടി ഹാപ്പിനസ് പാർക്കിന്റെ പ്രവർത്തിയും കല്ലക്കയം റോഡ് റീ ടാർ ചെയ്യുന്നതിന് 10 ലക്ഷം രൂപയും കല്ലക്കയം തോടിന്റെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയുടെ പ്രവർത്തിയും, ചെറുകിട ജലസേജന വകുപ്പിന്റെ 36 ലക്ഷം രൂപയുടെ പ്രവർത്തിയുമടക്കം 84.5ലക്ഷം രൂപയുടെ പ്രവർത്തികൾ നടക്കും. 

പുഴയുടെ തീരത്ത് ഹാൻഡ് ഹാൻഡ്റയില്, ഇന്റർലോക്ക്, കുട്ടികൾക്കുള്ള പാർക്ക്, ഇരിപ്പിടങ്ങൾ, വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യം
തോടിന്റെ സൈഡ് കെട്ട് എന്നിവയാണ് പ്രവർത്തിയിൽ  ഉണ്ടാവുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}