പറപ്പൂർ: പഞ്ചായത്തിലെ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് സെൻറ്ററിൽ ഹസീലത്ത് തനിക്കു കിട്ടിയ ആദ്യ പെൻഷൻ തുക ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. പറപ്പൂർ പാലിയേറ്റീവിൽ വെച്ച് പാലിയേറ്റീവിന് വേണ്ടി ഡോ. മാജിദ കരിപ്പൂർ ഫണ്ട് ഏറ്റു വാങ്ങി.
സാധാരണക്കാരായ രോഗികളുടെ ചികിത്സക്കായി നടത്തുന്ന രണ്ടു ഹോം കെയർ യൂണിറ്റുകളും വിവിധ സ്പെഷ്യലിറ്റി ഓ പി കൺസൾട്ടേഷനുകളും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഡയാലിസിസ് സെൻറ്ററും അടക്കം വലിയ സാമ്പത്തിക ഉത്തരവാദിത്വമാണ് ഹോപ്പ് ഫൗണ്ടേഷന് ഉള്ളത്.
തന്നെ കൊണ്ടാവുന്നത് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് പങ്കു വെച്ച പ്രവർത്തിയെ ഭാരവാഹികളും ജീവനക്കാരും പ്രശംസിച്ചു. ഉദാത്തമായ മാതൃകാ പ്രവർത്തനമാണ് ഇവരിൽ നിന്നും ഉണ്ടായതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ചടങ്ങിൽ പാലിയേറ്റീവ് വൈസ് പ്രസിഡൻറ് എ.പി. മൊയ്തുട്ടി ഹാജി, കമ്മറ്റി അംഗം സമീറ പാലാണി, റാഷിദ് എ.കെ , ഓഫീസ് അസിസ്റ്റൻറ് ഹനീഫ ടി.പി. എന്നിവരും സന്നിഹിതരായി.