തിരൂരങ്ങാടി : ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി തിരൂരങ്ങാടി ഗവ : ഹയർസെക്കൻഡറി സ്കൂൾ.
തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്കൂൾ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു.
പിടിഎ പ്രസിഡണ്ട് ശ്രീ. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ സുഹ്റാബി സി പി, നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രകാശ് പി കെ, എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജോ ജെയിംസ്, സ്കൂൾ ലീഡർ റിൻഷിദ ശഹീദ കെ പി, വിദ്യാർത്ഥി പ്രതിനിധിയായി ഹിഷാം റിഷാൻ, ഹെഡ്മിസ്ട്രസ് മിനി കെ കെ എന്നിവർ സംസാരിച്ചു, ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാമിൽ വിജയിയായ നഷ് വ തെക്കിൽ- ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമ്മാനവിതരണവും നടത്തി.