മാറാരോഗിയായ കോട്ടപറമ്പിൽ ബശീർ തഹസിൽദാർക്ക് മുന്നിൽ സങ്കട കെട്ടയിച്ചു

തിരൂരങ്ങാടി: പക്ഷാഘാതം വന്ന് നടക്കാനോ സംസാരിക്കാനോ കഴിയാത്ത മാറാരോഗിയായ നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞിസ്വദേശി  കാടംകുന്നിലെ കോട്ടപറമ്പിൽ ബശീർ (53) എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തഹസിൽദാർ സാദിഖ്  പി. ഒ യെ കണ്ടു തന്റെ പ്രാരാബ്ധങ്ങളുടെയും സങ്കടങ്ങളുടെയും കെട്ടഴിച്ചു.

ഭാര്യ ഒന്നര വർഷം മുൻപ് രോഗം വന്നു  മരിച്ചു ഒറ്റക്കു താമസിക്കുന്ന ബഷീറിന് വീട്ടിലേക്ക് വൈഴി സൗകര്യമില്ലാത്തതും പ്രളയ പണ്ടായി ലഭിച്ച തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ടതുമാണ് ബഷീറിനെ കുഴക്കിയത്. പത്രമാധ്യമ വാർത്തയെ തുടർന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ ബഷീറിൻറെ വീട് സന്ദർശിച്ചപ്പോഴാണ് ദാരുണമായ കാഴ്ചകൾ കാണുന്നത് അതേതുടർന്ന് എൻ എഫ് പി ആർ  ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്തിൻ്റെ നേതൃത്വത്തിൽ ബഷീറിൻറെ മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റുമായി നേരിട്ട് വന്ന് തഹസിൽദാരെ കാണുകയും സങ്കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും കെട്ടഴിക്കുകയായിരുന്നു.
പ്രളയഫണ്ട് എഴുതി തള്ളുന്നതിന്  മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാറിലേക്ക് സുപാർശ ചെയ്യാമെന്നും നന്നമ്പ്ര വില്ലേജ് ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി വഴി പ്രശ്നത്തിൽ വേണ്ട നടപടികൾക്കായി  ജില്ലാ കളക്ടർക്ക് റിപ്പോർട്ട് അയക്കുമെന്നും തഹസിൽദാർ പി ഓ സാദിഖ് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}