വേങ്ങര: പരപ്പിൽപാറ യുവജന സംഘവും പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മയും അകാലത്തിൽ മരണപ്പെട്ട കളിക്കൂട്ടുകാരൻ വെട്ടൻ രതീഷിന്റെ സ്മരണയിൽ നിർമ്മിച്ച് നൽകുന്ന വീട് നിർമ്മാണത്തിലേക്ക് വലിയോറ ഈസ്റ്റ് എ എം യു പി സ്കൂൾ വിദ്യാത്ഥികളുടെ സഹായ ഫണ്ട് സ്കൂൾ ലീഡർ പുണ്യ എ വീട് നിർമ്മാണ കമ്മറ്റിക്ക് കൈമാറി.
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ഗംഗാധരൻ കെ, ഹെഡ്മാസ്റ്റർ സോമനാഥൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി വിജയൻ മാസ്റ്റർ, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, അബ്ദുള്ള കുട്ടി എൻ.ടി സ്കൂൾ വിദ്യാത്ഥികൾ എന്നിവർ പങ്കെടുത്തു.