വേങ്ങര: അര നൂറ്റാണ്ട് കാലം മലപ്പുറം ജില്ലയിലും മലപ്പുറം അസംബ്ലി മണ്ഡലത്തിലും വേങ്ങര പഞ്ചായത്തിലും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന 1977ൽ മലപ്പുറം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി അതിന് ശേഷം മലപ്പുറം നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റും മലപ്പുറം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാനും കെ പി സി സി അംഗവും ഡി സി സി ജനറൽ സെക്രട്ടറി യുമായിരുന്ന ശ്രീ കെ പി കുഞ്ഞിമൊയ്‌ദു സാഹിബിനെ അനുസ്മരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ നൂറാം ചരമ ദിനത്തിൽ ഫെബ്രുവരി 3 തിങ്കളായ്ച്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വ്യാപാര ഭവനിൽ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്താൻ തീരുമാനിച്ചു.
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
യോഗത്തിൽ എ കെ എ നസീർ അധ്യക്ഷത വഹിച്ചു കെ എ അറഫാത്ത്, നാസർ പറപ്പൂർ,മണി നീലഞ്ചേരി, ഇ കെ ആലിമൊയ്‌ദീൻ, എം കെ മൊയ്‌ദീൻ, പി പി എ ബാവ,പി കെ സിദ്ധീഖ്, ഹംസ തേങ്ങിലാൻ, അരീക്കാട്ട് കുഞ്ഞിപ്പ, എൻ പി അസൈനാർ, കെ രമേശ് നാരായണൻ,കെ കുഞ്ഞിമൊയ്‌ദീൻ ,നാസിൽ പൂവിൽ,പി കെ ഫിർദൗസ്, ടി കെ മൂസക്കുട്ടി,അഡ്വ. കെ പി എം അനീസ്,എ കെ നാസർ, ഉള്ളാടൻ ബാവ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.