വേങ്ങര: പിതാവ് നഷ്‌ടപ്പെട്ട ബാല്യങ്ങളെ ചേർത്ത് പിടിക്കാൻ ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യതീംഖാന തുടക്കം കുറിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഹോം കെയർ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് വി. എം. സി ഹോസ്പിറ്റൽ വേങ്ങര നൽകുന്ന സൗജന്യ വൈദ്യസഹായ പദ്ധതി ആശുപത്രി എം.ഡി. എൻ .ടി. അബ്ദുൽ നാസറിൽ നിന്നും സ്വീകരിച്ചു കൊണ്ട് യതീം ഖാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ആധ്യക്ഷം വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം എൽ എ, പി അബ്ദുൽ ഹമീദ്, എം എൽ എ, കെ.കെ. ആബിദ് ഹുസൈൻ കോയ തങ്ങൾ എം എൽ എ, പി.ഉബൈദുള്ള എം എൽ എ, കെ.കെ. മൻസൂർ കോയ തങ്ങൾ, എം എം കുട്ടി മൗലവി, ആവയിൽ സുലൈമാൻ, എ.കെ. സൈനുദ്ദീൻ മാസ്റ്റർ, പി. മജീദ് മാസ്റ്റർ, ആഷിഖ് ചുക്കൻ, നിയാസുദ്ദീൻ കെ എം എന്നിവർ പ്രസംഗിച്ചു.