വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട്, എം അബ്ദുൽ മജീദ് അരിയല്ലൂർ ക്ലാസ്സെടുത്തു.
എൻ എം സൈനുദ്ദീൻ സഖാഫി, ഡോ. ഫൈളു റഹ്മാൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. അബ്ദുസമദ് സഅദി, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, കെ എ റഷീദ്, സൽമാൻ ഇരിങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു.
2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ: കെ പി യൂസുഫ് സഖാഫി ( പ്രസിഡണ്ട്), പിഎ നസീർ സഖാഫി ( ജന. സെക്രട്ടറി), പി ഷംസുദ്ദീൻ (ഫി. സെക്രട്ടറി), സയ്യിദ് അലവി അൽ ബുഖാരി, കെ സി മുഹിയുദ്ദീൻ സഖാഫി (വൈസ് പ്രസിഡൻ്റ്), കെ അബ്ദുൽ ജലീൽ, പി യൂസുഫ്, പി കെ അബ്ദുല്ല സഖാഫി, നവാസ് ബാഖവി, കെ ടി ഷാഹുൽഹമീദ് (സെക്രട്ടറിമാർ), ജൗഹർ അഹസനി, എൻ അബ്ദുള്ള സഖാഫി, എ കെ അഫ്സൽ (ക്യാബിനറ്റ് അംഗങ്ങൾ).