കുറ്റൂർ പാക്കടപ്പുറായ കോഴിപറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തിങ്കളാഴ്ച

വേങ്ങര: കുറ്റൂർ പാക്കടപ്പുറായ കോഴിപറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 2025 ഫെബ്രുവരി 03 (1200 മകരം 21) തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടത്തുന്നു.
         
അന്നേ ദിവസത്തെ കാര്യപരിപാടികൾ പുലർച്ചെ നാലുമണിക്ക് ഗണപതി ഹോമം, രാവിലെ 8 മണിക്ക് ഉഷപൂജ, രാവിലെ 10 മണിക്ക് കാവുണർത്തൽ, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം, വൈകുന്നേരം 5 മണിക്ക് കലശം പുറപ്പാട്, 6 മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, രാത്രി 10 മണിക്ക് വെളിമുക്ക് ശ്രീധരൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന തായമ്പക, രാത്രി 11 മണിക്ക് വിവിധ കലാപരിപാടികളോടുകൂടിയ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

ചൊവ്വ പുലർച്ചെ 2.30ന് അരി താലപ്പൊലി, നാലുമണിക്ക് ഗുരുതിതർപ്പണം, 5 മണിക്ക് അരിയേറ്, കുടികൂടൽ 

അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ആഘോഷ കമ്മിറ്റി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}