കോട്ടക്കൽ: കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന് കോട്ടൂർ എ.കെ എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ കൈതാങ്ങ്. ഞങ്ങളുണ്ട് കൂടെ പദ്ധതിയിലൂടെ 73192 രൂപയാണ് വദ്യാർത്ഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ അലി കടവണ്ടി പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ എന്നിവർ ചേർന്ന് കനിവ് പ്രസിഡൻ്റ് തറയിൽ ഇസ്മായിലിന് കൈമാറി.അധ്യാപകരായ എൻ വിനീത, ഷെഹ്മ ബീഗം, കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് ഭാരവാഹികളായ ചന്ദ്രമതി നടുവത്ത്, എക്സിക്യൂട്ടീവ് അംഗം മൂസ പാക്കട,സലാം കൂരിയാട്, ഷുക്കൂർ നെല്ലിശ്ശേരി എന്നിവർ സംബന്ധിച്ചു.
കനിവിന് കൈതാങ്ങായി വിദ്യാർത്ഥികൾ
admin