ഒതുക്കുങ്ങൽ: പടിഞ്ഞാറെക്കര എ.എം.എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്കായി നിർമിച്ച നീന്തൽക്കുളം മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ആസിഫ തെസ്നി ഉദ്ഘാടനംചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്തംഗം കുരുണിയൻ ഹസീന അധ്യക്ഷയായി. നീന്തൽതാരം റിംനാസ് അലി മുഖ്യാതിഥിയായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രശാന്ത് മണിമേളം, നസീമ സിറാജ്, മാനേജ്മെന്റ് പ്രതിനിധി കുരുണിയൻ ഹാരിസ്, പ്രഥമാധ്യാപകൻ സി.പി. സത്യനാഥൻ, ടി.സി. അബ്ദുൾഗഫൂർ, ഫസീല, ഹക്കിം കുരുണിയൻ, വി.പി. അബ്ദുൾ മനാഫ്, ജംഷീർ കാരാട്ട്, അൻവർ ഹുസൈൻ, മൈഷ ബക്കർ, സി.കെ. റിസാന, റഹീല കൊളപ്പുറം, പറമ്പിൽ അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.
പടിഞ്ഞാറെക്കര എ.എം.എൽ.പി. സ്കൂളിൽ കുട്ടികൾക്കിനി നീന്തൽ പഠിക്കാം! നീന്തൽക്കുളം തയ്യാർ
admin