പറപ്പൂർ: കാലിക്കറ്റ് എഫ് സി യുടെ മിഡ്‌ഫീൽഡറിൽ നിന്നും കേരള സന്തോഷ് ട്രോഫി ടീമിലേക്കും തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലേക്കും തെരെഞ്ഞെടുക്കപ്പെട്ട് വേങ്ങരയുടെ അഭിമാനം മുഹമ്മദ് അർഷാഫിന് പറപ്പൂർ ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ് ആദരവ് നൽകി.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഹുസൈൻ എ കെ, സെക്രട്ടറി നാസർ കെ സി, റഷീദ് സി, ഫൈസൽ എ കെ, മുഹമ്മദ് അലി എ കെ, വി എസ് യാസർ, ഷംനാദ് സി ടി, സിബിലി സി, സാബിത് എകെ എന്നിവർ പങ്കെടുത്തു.