വേങ്ങര: വേങ്ങര ഉപജില്ല പ്രീപ്രൈമറി സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കിഡ്സ് വാലി പ്ലേ സ്കൂൾ വിജയാരവം സംഘടിപ്പിച്ചു. പി. ടി.എ യുടെ നേതൃത്വത്തിൽ കുന്നുംപുറം ടൗണിൽ നടന്ന വിജയാരവം സ്കൂൾ മാനേജർ ഇ. കെ കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. പി ഷരീഫ്, ഹെഡ്മാസ്റ്റർ കെ. വി ഹബീബ്, ഹാജറ, എന്നിവർ സംസാരിച്ചു.