കോട്ടക്കൽ: പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അൽമാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാവതികളം സ്വദേശി കരുവക്കോട്ടിൽ സിദ്ദീഖിന്റെ മകൻ സിയാത് മരണപ്പെട്ടു.
അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ പി ടി, കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.