വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിൽ വയലുകളിലെ കുളങ്ങൾ നന്നാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പല കുളങ്ങളുടെയും പാർശ്വ ഭിത്തികൾ പൊളിഞ്ഞു വീണ് നാനാ വിധമായിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കിന് കീഴിൽ നടന്ന കരുതലും കൈത്താങ്ങും പരിപാടിയിൽ ഈ വിഷയം ഉന്നയിക്കുകയും പഞ്ചായത്തുകൾക്ക് കുളങ്ങൾ സംരക്ഷിക്കാനാവശ്യ മായ നടപടികൾ സ്വീകരിക്കണമെന്നു അദാലത്തിൽ നിന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വേനൽക്കാലത്ത് നനക്കാനും കുളിക്കാനുമൊക്കെ ഉപയോഗിക്കുന്ന കുളങ്ങളാണ് വേങ്ങരപ്പാടത്തും കുറ്റൂർപാടത്തുമൊക്കെ നശിhച്ചു കൊണ്ടിരിക്കുന്നത്.
വയലിലെ കുളങ്ങൾ നന്നാക്കാനാളില്ല : തണ്ണീർത്തടങ്ങൾ നശിക്കുന്നു കരുതലും കൈത്താങ്ങും പരിപാടിയിൽ പരാതി
admin