വേങ്ങര: മഴയിൽ ഇടിഞ്ഞ റോഡ് നന്നാക്കാത്തത് കാരണം അപകടം പതിയിരിക്കുന്നു. കുറ്റാളൂർ- കാരാത്തോട് എം എൽ എ റോഡിൽ കിഴക്കെ നെല്ലിപ്പറമ്പ് മദ്റസക്ക് സമീപമാണ് അരിക് ഇടിഞ്ഞ നിലയിൽ റോഡ് അപകടാവസ്ഥയിലായത്. റോഡിൽ നിന്ന് മണ്ണ് ധാരാളമായി ഇടിഞ്ഞത് കാരണം റോഡ് ഇടിഞ്ഞു വീഴുമോ എന്ന ഭീതിയിലാണ് ജനം. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. റോഡ് ഇടിഞ്ഞു വീണ് അപകടാവസ്ഥയിലായിട്ട് രണ്ട് മാസം പിന്നിട്ടിട്ടും റോഡ് നന്നാക്കി പൂർവ സ്ഥിതിയിലാക്കാൻ ഇനിയും അധികാര സ്ഥാനത്തുള്ളവർക്ക് സമയം ലഭിച്ചിട്ടില്ല.
അപകടം പതിയിരിക്കുന്ന ഈ റോഡിൽ വല്ല അനർത്ഥവും സംഭവിക്കുമോ എന്ന ഭീതിയിലാണ് ജനം.