വേങ്ങര: മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലേക്ക് സംഘടിപ്പിച്ച ഉല്ലാസ യാത്ര അംഗങ്ങൾക്ക് നവ്യാനുഭവമായി. രണ്ടു ബസുകളിലായി 83 പേർ പങ്കെടുത്ത യാത്രയിൽ ചാവക്കാട് കടപ്പുറത്ത് നടന്ന മൾട്ടി ലെവൽ എക്സർസൈസിന് സംഘത്തിൻ്റെ ഇൻ്റർനാഷണൽ ട്രെയിനൽ സൈദ് നേതൃത്വം നൽകി. വേങ്ങര എ.കെ. മാൻഷനിൽ യാത്ര തോട്ടശ്ശേരി മുസ്തഫ ഫ്ലാഗ് ഓഫ് ചെയ്തു.
പറങ്ങോടത്ത് മജീദ് മാസ്റ്റർ, യു.കെ. സൈതലവി, കൊട്ടേക്കാട്ട് ഫക്രു ദ്ദീൻ, മൂഴിക്കൽ അലവിക്കുട്ടി വി.എസ്. ബഷീർ, എ. കെ. സിദ്ദീഖ്, മുജീബ് Cee tec ഷാഹുൽ ഹമീദ്, മുജീബ് എ ബി സി എന്നിവർ നേതൃത്വം നൽകി.