കേരളത്തിലും ഇസ്‌ലാമോഫോബിയ വളർത്തുന്നു -വി.ഡി. സതീശൻ

തിരൂരങ്ങാടി: ഇസ്‌ലാമോഫോബിയ കേരളത്തിലും വളർത്തുന്നുണ്ടെന്നും അത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശാലയുടെ റൂബി ജൂബിലി സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സാദിഖലി തങ്ങളുടെ പേരിൽപ്പോലും പത്രസമ്മേളനം നടത്തി പ്രചാരണം നടത്തിയവർ കേരളത്തിലുണ്ട്. ബഹുസ്വരതയെ സ്വീകരിച്ച് നമുക്ക് മുൻപോട്ടുപോകാൻ കഴിയണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. സമസ്ത ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്‍ലിയാർ പ്രാർഥന നടത്തി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., എം.പി. അബ്ദുസ്സമദ് സമദാനി എം.പി., കെ.പി.എ. മജീദ് എം.എൽ.എ., എം.ടി. അബ്ദുള്ള മുസ്‌ലിയാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, യു. ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, സയ്യിദ് ശാഹുൽഹമീദ് ഹുദവി തുടങ്ങിയവർ പ്രസംഗിച്ചു. ദാറുൽഹുദയിൽ പഠനം പൂർത്തിയാക്കിയ 246 വിദ്യാർഥികൾക്ക് ഹുദവി ബിരുദം നൽകി.

വാർത്തകൾക്കുവേണ്ടി പണ്ഡിതർ സംസാരിക്കരുത്-സാദിഖലി തങ്ങൾ

: വാർത്തകൾക്കുവേണ്ടി പണ്ഡിതൻമാർ സംസാരിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സമുദായത്തിനു നഷ്ടമുണ്ടാക്കുന്ന സംസാരങ്ങളല്ല പണ്ഡിതൻമാർ നടത്തേണ്ടത്. എല്ലാ വിഭാഗങ്ങളുമായും സഹോദര്യം നിലനിർത്തണം. ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കാമെന്നും അനുവദനീയമായ ഭക്ഷണങ്ങൾ കഴിക്കാമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ക്രിസ്‌മസ് കേക്ക് കഴിച്ചതുമായി ബന്ധപ്പെട്ട് സമസ്തയിലെ ചില പണ്ഡിതർ തന്നെ വിമർശിച്ചുവെന്ന വിവാദങ്ങൾക്കിടെ, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ വേദിയിലിരിക്കെയാണ് സാദിഖലി തങ്ങളുടെ പരാമർശം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}