വേങ്ങര: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പ് പ്രവർത്തകരെ താഴെ തട്ടിൽ നിന്നും ശാക്തീകരിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പഞ്ചായത്ത് മുസ്ലിംലീഗ് കൗൺസിലർമാരും വാർഡ് തല ഭാരവാഹികളും
പോഷക സംഘടന ഭാരവാഹികളും മുസ്ലിംലീഗ് തിതല പഞ്ചായത്ത് ജനപ്രതിനിധികൾ ബാങ്ക് ഡയറക്ടർമാർ
തുടങ്ങിയവരുടെ ഒരു സംഘമ വേദി വേങ്ങര പത്ത് മൂച്ചി സുബൈദ പാർക്കിൽ നാളെ വൈകുന്നേരം നാല് മണി മുതൽ രാത്രി പത്ത് മണി വരെ വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി കൗൺസിൽ സമ്മിറ്റ് 25 എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കയാണ്
അവതരണം. അവലോകനം
റിപ്പോർട്ട് ബഡ്ജറ്റ്
സംസാരം. സംഘടന 'രാഷ്ട്രീയം നിലപാട് പ്രക്യാപനം. ഭാവി അജണ്ടകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. വൈകുന്നേരം നാല് മണിക്ക് റജിസ്റ്ററേഷനോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ ഓപ്പണിംഗ് സെഷൻ. ഉദ്ഘാടന സെഷൻ പുതിയ കാലം സംഘടന തുടങ്ങിയ വിഷയത്തിൽ സംഘടനാ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
മുസ്ലിംലീഗ് വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് പറമ്പിൽ അബ്ദുൾ ഖാദറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിപ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും.
റിപ്പോർട്ട്
മുഹമ്മദ് കുഞ്ഞി
പറങ്ങോടത്ത്