തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രി കമ്പൗണ്ടിനുള്ളിൽ പ്രതിഷേധ ധർണയും സമരവും സംഘടിപ്പിച്ചു.
ജീവനക്കാരെ കയ്യേറ്റം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഴുവൻ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പ്രതിഷേധ സമരം നടത്തിയത്.
കെ ജി എം ഓ എ, കെ ജി എൻ യെ, എൻ ജി ഒ, കെജിപിഎ, എന്നീ സംഘടനകളുടെ സ്റ്റാഫ് കൗൺസിൽ സംയുക്തമായാണ് പ്രതിഷേധവും സമരവും സംഘടിപ്പിച്ചത്. ആർഎംഒ ആഫീസ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഡോക്ടർ അജിത് ഖാൻ, ഡോക്ടർ ഫെബിന, ഡോക്ടർ മൊയ്തീൻകുട്ടി, സ്റ്റാഫ് നേഴ്സ് വിപിൻ, നഴ്സിംഗ് അസിസ്റ്റൻറ് മുരുകശ്, ഫാർമസിസ്റ്റ് സ്വാതി തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.
റിപ്പോർട്ട് ;- അബ്ദുൽ റഹീം പൂക്കത്ത്