കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം രൂപീകരിച്ചു

വേങ്ങര: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 9 മുതല്‍ 12 വരെ വേങ്ങര ടൗണില്‍ വെച്ച് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ സ്വാഗത സംഘം രൂപീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചെയര്‍പേഴ്സണുമായും, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍രുമാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായുമുള്ള സ്വാഗത സംഘം രൂപികരിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പുളിക്കല്‍ അബൂബക്കര്‍ മാസറ്റര്‍, സ്ഥിര സമിതി അദ്ധ്യക്ഷ സഫിയ മലേക്കാരന്‍, മെമ്പര്‍ അബ്ദുല്‍ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് കൃഷി അസിസ്റ്റന്‍റ് ഡയരക്ടര്‍, കൃഷി ഓഫീസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

മേളയോടനുബന്ധിച്ച് വിവിധ കാര്‍ഷിക ഉല്‍പന്നങ്ങള്‍, കൃഷിക്കൂട്ടം കുടുബശ്രീ ഉല്‍പന്നങ്ങള്‍, യന്ത്ര സാമഗ്രികള്‍, കാര്‍ഷിക ഉപരകരണങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടക്കുന്നു. കൂടാതെ സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ്, കാര്‍ഷിക വിദഗ്ദരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, കര്‍ഷകര്‍ക്കുള്ള നാടന്‍ മത്സരങ്ങള്‍, പി.എം കിസാന്‍ ക്യാമ്പയിന്‍, കാര്‍ഷിക ക്വിസ് മത്സരങ്ങള്‍, കുടുംബശ്രീ ഫുഡ്കോര്‍ട്ട് എന്നിവയും ഉണ്ടായിരിക്കുന്നതാണ്..
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}