വേങ്ങര: കേരള മുസ്ലിം ജമാഅത്ത് കോട്ടക്കൽ സോൺ - സർക്കിൾ -ആട്ടീരി യൂണിറ്റ് സംയുക്തമായി നിർമ്മിച്ച് നൽകിയ സാന്ത്വനം ദാറുൽ ഖൈർ വീടിന്റെ സമർപ്പണം നടത്തി. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്, കോട്ടക്കൽ സോൺ പ്രസിഡൻ്റ് സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ സർക്കിൾ പ്രസിഡൻ്റ് ഹംസ അഹ്‌സനി എന്നിവർ നേതൃത്വം നൽകി.
സോൺ സെക്രട്ടറി ഹസൈൻ മാസ്റ്റർ, അഹമ്മദ് കുട്ടി ഹാജി പുതുപ്പറമ്പ്, അലവിക്കുട്ടി മുസ്ലിയാർ, ആട്ടീരി മഹല്ല് സെക്രട്ടറി കെ പി അബ്ദുറഹ്മാൻ, എം ഐ മദ്രസ പ്രസിഡന്റ് ടി അബ്ദുൽ ഗഫൂർ ഹാജി, അഹമ്മദ് ഹാജി സി കെ, കെ പി മുഹമ്മദ് ഹാജി, എടക്കണ്ടൻ ഹംസ, സാന്ത്വനം ആട്ടീരി മഹല്ല് ചെയർമാൻ ഷൗക്കത്ത് അഷ്റഫി, അലി പൂളക്കൽ എന്നിവർ പങ്കെടുത്തു.