എ.ആർ നഗർ : വിദ്യാർത്ഥിത്വം നശിപ്പിക്കുന്ന ലിബറൽ കാഴ്ചപ്പാടുകളെ തിരിച്ചറിയണമെന്ന് ടീനേജ് കൗമാര സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന തലത്തിൽ നടത്തുന്ന തണലാണ് കുടുംബം കാമ്പയിനിൻ്റെ ഭാഗമായി ടീൻ ഇന്ത്യ എ. ആർ നഗർ ഏരിയ കമ്മിറ്റി തോട്ടശ്ശേരിയറ വോൾപ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൗമാരസംഗമം ജമാഅത്തെ ഇസ്‌ലാമി എ.ആർ.നഗർ ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് പി. ഇ ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എ.ആർ. നഗർ ഏരിയ സെക്രട്ടറി അൻവർ ശമീം ആസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മോട്ടിവേറ്ററും ട്രൈയ്നറുമായ ജസിം സയ്യാഫ് കുട്ടികളോട് സംവദിച്ചു. എൻ്റെ കുടംബം എൻ്റെ അഭിമാനം എന്ന പ്രതിജ്ഞാവാചകം ടീൻ ഇന്ത്യ ജില്ലാ സെക്രട്ടറി കെ.പി.ശറഫുദ്ധീൻ ഉമർ ചൊല്ലികൊടുത്തു. വിദ്യാ കൗൺസിൽ ഫോർ എജുക്കേഷൻ 2024-25 അധ്യായനവർത്തിൽ നടത്തിയ ലീപ് ടാലൻ്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മലർവാടി ഏരിയാ ക്യാപ്റ്റൻ ഇഷാൻ ശറഫ് അരീക്കാടനെ ചടങ്ങിൽ അനുമോദിച്ചു. പരിപാടിയിൽ ടീൻ ഇന്ത്യ ഏരിയാ ക്യാപ്റ്റൻ ശഹ്ദാൻ ശറഫുദ്ദീൻ ഉമർ, ഷിസാ മുസ്തഫ നാലകത്ത്, എന്നിവർ സംസാരിച്ചു. കാമ്പയിൻ കൺവിനർ കെ. സി ഹസ്സൻ ,പി.ഇ. നൂറുദ്ദീൻ, കെ. അബ്ദുൽ മജീദ്, പി. ഇ നൗഷാദ്, ഇ.കെ. ഹസ്സൻ, സഫീറ ധർമ്മഗിരി , ലീനത്ത് തോട്ടശ്ശേരിയറ, തൻസീലത്ത് ബിൻത് ഹംസ എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥിത്വം നശിപ്പിക്കുന്ന ലിബറൽ കാഴ്ചപ്പാടുകളെ തിരിച്ചറിയുക : ടീനേജ് കൗമാര സംഗമം
admin