വേങ്ങര: എ എം എൽ പി സ്കൂൾ കുറ്റൂർ സൗത്തിന്റെ (കണ്ണാട്ടിപ്പടി)
നൂറാം വാർഷിക ആഘോഷം
"ശതോത്സവം 2025" എന്ന പേരിൽ ഫെബ്രുവരി 15, 16 തീയതികളിൽ വളരെ വിപുലമായ പരിപാടികളോടെ നടത്താൻ സ്കൂളിൽ ചേർന്ന സ്വാഗതസംഘ യോഗം തീരുമാനിച്ചു.
ഉദ്ഘാടന സമ്മേളനം, നൂറാം വാര്‍ഷിക
സപ്ലിമെൻറ് പ്രകാശനം,
വിവിധ ബാച്ച് മീറ്റുകൾ,
സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ,
പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗുരുവന്ദനം, പൂർവ്വ വിദ്യാർത്ഥികളിലെ കാരണവന്മാർക്ക് ആദരം, വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പൂർവ വിദ്യാർത്ഥികൾക്ക് അനുമോദനം,
സാംസ്കാരിക സമ്മേളനം,
സന്ദേശ പ്രഭാഷണം, കലാ വിരുന്ന്
തുടങ്ങിയവ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.
സ്വാഗതസംഘം ചെയർമാൻ ടി കെ പൂച്ചിയാപ്പുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ മുരളി വേങ്ങര സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കോഡിനേറ്റർ സകരിയ പനക്കൽ ചർച്ച നിയന്ത്രിച്ചു.
യോഗത്തിൽ
PTA പ്രസിഡൻറ്
കല്ലൻ നസീമുദ്ദീൻ,
ഉമ്മർ പൂവഞ്ചേരി,
സലാം ഇല്ലിക്കോടൻ,
അബ്ദുൽ കരീം EV,
മുബാറക്ക് ഗാന്ധിക്കുന്ന്,
ദിലീപ് കൊളക്കാട്ടിൽ,
അബൂബക്കർ എൻ പി,
അബ്ദുല്ലത്തീഫ് പൂവഞ്ചേരി,
അഡ്വ: നിയാസ് വാഫി,
HM മിനു ടീച്ചർ,
മുജീബ് എം എൻ,
ഗഫൂർ ബാവ,
TPC കുഞ്ഞാലി,
ലത്തീഫ് പനക്കൽ
സുഹൈൽ പനക്കൽ,
ഷിബിലി എം ടി,
മൻസൂർ മാസ്റ്റർ,
ചിറയിൽ ബാബു
മനോജ് മാസ്റ്റർ,
Dr നൗഫൽ പനക്കൽ തുടങ്ങിയവർ സംസാരിച്ചു.