വേങ്ങര: മാലിന്യമുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ ചിനക്കൽ, പുത്തനങ്ങാടി, പരപ്പിൽപ്പാറ, അടക്കാപ്പുര എന്നീ അങ്ങാടികൾ ഹരിത അങ്ങാടികളായി പ്രഖ്യാപിച്ചു.
ചടങ്ങ് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഇവിടങ്ങളിൽ ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ബോർഡുകളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഇടുന്നതിന് ബോട്ടിൽ ബൂത്തും സ്ഥാപിച്ചു.
വാർഡംഗം കുറുക്കൻ മുഹമ്മദ്, ഉണ്ണികൃഷ്ണൻ, ആസ്യ മുഹമ്മദ്, എ.കെ. നഫീസ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.