കോട്ടക്കൽ ഗോൾഡൻ സ്കൂൾ വാർഷികം ആഘോഷിച്ചു

കോട്ടക്കൽ: വിദ്യാർത്ഥികളിൽ ദിശാബോധവും ധാർമിക മൂല്യവും നൽകുന്ന വിദ്യാലയങ്ങൾക്ക് വർത്തമാന കാലത്ത് പ്രസക്തി വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പ്രസ്താവിച്ചു. ഇത്തരം വിദ്യാലയങ്ങളെ വളർത്തി എടുക്കുന്നതിൽ സമൂഹത്തിൻ്റെ പങ്ക് വലുതാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.
കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂൾ വാർ
ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ കമ്മിറ്റി പ്രസിഡൻ്റ് പി.കെ. ഹബീബ് ജഹാൻ അധ്യക്ഷത വഹിച്ചു. ചെമ്മാട് ലൈലാസ് ഹോസ്പിറ്റൽ എം.ഡി. 
നസ്റുല്ല. എ , എം. മൊയ്തീൻ ഹാജി തിരൂർ, എടപ്പാൾ ആയുർഗ്രീൻ ചെയർമാൻ ഹിഫ്ളു റഹ് മാൻ,
ഒതുക്കുങ്ങൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മാട്ട് കുഞ്ഞിതു, കോട്ടക്കൽ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ മുഹമ്മദ് റഫീഖ് ഇ.പി, വാർഡ് മെമ്പർ നിസാർ മുല്ലപ്പള്ളി,
ഹുസൈൻ നെല്ലിയാളി, വലിയപറമ്പ് മലബാർ ഹെർബൽസ് എം.ഡി.
ശിഹാബ് മുല്ലപ്പള്ളി, ഡോ. കുരുണിയൻ ഇസ്മായിൽ, ടി.ടി. അലവിക്കുട്ടി മാസ്റ്റർ, കെ.ടി. മുഹമ്മദ് ശുഹൈബ്, ഡോ. ലിയാന, കെ.പി. സലാഹുദ്ദീൻ, കെ.വി. ഫൈസൽ, പി. അബ്ദു,
യു. അബ്ദുറഹ് മാൻ, 
ഫാത്വിമ ശഹ്ബാസ്, മുഹ്സിന ജഹാൻ, മുനീറ സാജിദ്, സ്കൂൾ വിദ്യാർത്ഥി മർയം ബിൻത് ഷംസീർ, എന്നിവർ സംസാരിച്ചു.
പ്രശസ്ത മേലഡി ക്യൂൻ
മീര പ്രത്യേക അതിഥിയായി പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ശേഷം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാവിരുന്നുമുണ്ടായിരുന്നു. പ്രിൻസിപ്പാൾ പി. അബ്ദുൽ ഖാദർ സ്വാഗതവും കൺവീനർ കെ.വി. അബ്ദുൽ ഹമീദ് നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}