എ ആർ നഗർ: ഗൃഹനാഥനെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുന്നിയൂർ മുട്ടിച്ചിറ സ്വദേശിയും എ ആർ നഗർ യാറത്തും പടിയിൽ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചോനാരി കുണ്ടിൽ കീരൻ കുട്ടിയുടെ മകൻ പതിയിൽ ബാലൻ (52) ആണ് മരിച്ചത്. മകനും ഇദ്ദേഹവുമാണ് താമസം.
വൈകുന്നേരം വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.