വേങ്ങര: വേങ്ങര പഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റലിന്റെ 2024 - 25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി ചുറ്റുമതിൽ ഗേറ്റ് ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഹസീന ബാനുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സലീം എ കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റഫീഖ് ചാേലക്കൻ, അബ്ദുൽ ഖാദർ, സി പി മടപ്പള്ളി മജീദ്, ഉണ്ണികൃഷ്ണൻ, മൈമൂന എൻ ടി, നഫീസ എ കെ, ആസ്യ മുഹമ്മദ്, നുസ്രത്ത് തുമ്പയിൽ,
എ കെ മജീദ്, രാധാകൃഷ്ണൻ മാസ്റ്റർ, അബ്ദുൽ ഹസീബ് പി, അസിസ്റ്റന്റ് എൻജിനീയർ കൃഷ്ണൻകുട്ടി, സെക്രട്ടറി അനിൽകുമാർ, ഡോ: സനുജ് തങ്കമ്മു തുടങ്ങിയവർ പങ്കെടുത്തു.