കെ എം എച്ച് എസ് എസ്സിൽ മെഗാ കംപ്യുട്ടർ സമർപ്പണം

വേങ്ങര: കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച് എസ് എസ്, ഹൈസ്‌കൂൾ, യു പി കംപ്യുട്ടർ ലാബുകളുടെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 23 കംപ്യുട്ടറുകളും അനുബന്ധ ഉപകരണങ്ങളുടെയും  വിതരണോദ്ഘാടനം വിദ്യാർത്ഥികളുടെ കൈകളിൽ നൽകികൊണ്ട് മാനേജർ കെ.പി ഹുസൈൻ ഹാജി നിർവഹിച്ചു. 

സദസ്സിൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, പ്രധാനാധ്യാപകൻ പി. സി ഗിരീഷ് കുമാർ, ഡി എച്ച് എം ഗീത എസ്, ഐ ടി കോർഡിനേറ്റേഴ്‌സ് ജിബിൻ വർഗീസ്‌, സുഹ്‌റ, മായ, സാബിക്ക്, അഭിൻ, ഗ്ലോറി, ഷൈജു, സിമിൽ എന്നിവർ സംബന്ധിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗവും സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}