കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ നിന്നും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യം വെച്ച് കൊണ്ട് ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായ ലാഡർ ടു സക്സസ് എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യർത്ഥികൾക്ക് കൊസ്റ്റൻ ബാങ്ക് വിതരണവും വിദ്യർഥികൾക്കും രക്ഷിതകൾക്കും മൊട്ടിവേഷൻ ട്രെനിംഗ് പ്രോഗ്രാമും സംഘടിപ്പിച്ചു.
ഡിവിഷൻ കൗൺസിലർഷഹാനഷഫീറിന്റെ നേത്യത്വത്തിൽ നടന്ന പരിപാടി കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ പറോളി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഐ.എച്. ആർ.ഡി സി.ഇ.ഒ ,എൻ.എൽ.പി കോച്ച് മുജീബ് ടി മോട്ടിവേഷൻ ട്രൈനിങ് പ്രോഗ്രാമിന് നേതൃത്വം നൽകി, ഡിവിഷൻ മുസ്ലീം ലീഗ് ട്രെഷറർ ഇബ്നു വില്ലൂർ,ജനറൽ സെക്രട്ടറി കരീം മാസ്റ്റർ,പ്രസിഡന്റ് മൂസ അടാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി 55വിദ്യർത്ഥികൾക്ക് കൊസ്റ്റൻ ബാങ്ക് വിതരണവും വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും മൈൻഡ് പവർ ട്രെയിനിങ് പ്രോഗ്രാമും നടത്തി.