ഊരകം: പി കെ കുഞ്ഞാലിക്കുട്ടി എം എൽ എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു വേങ്ങര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് നിർമ്മിച്ച പ്രവേശന കവാടം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പർ ടിപിഎം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൻസീറ ടീച്ചർ, മെമ്പർമാരായ രാധാരമേശ്, ഷിബു, പി.ടി.എ, എസ് എം സി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
ഭിന്നശേഷിവിഭാഗത്തിൽ മികച്ച ജീവനക്കാരനുള്ള സർക്കാർ അവാർഡ് നടിയ മുജീബ് റഹ്മാനെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ അഭിത എസ് സ്വാഗതവും ഹെഡ്മാസ്റ്റർ സുരേഷ്ബാബു. കെ നന്ദിയും രേഖപ്പെടുത്തി.