വേങ്ങര: ജി.എച്ച്.എസ് വേങ്ങര 86-87 എസ് എസ് സി ബാച്ച് ക്രിക്കറ്റ്, ഫുട്‌ബോൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം റിട്ടയേർഡ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഓഫീസർ (എസ് എസ് എ - മലപ്പുറം) പി.കെ ഇബാഹിം കുട്ടി മാസ്റ്റർ ബഷീർ തോട്ടശ്ശേരിക്ക് നൽകി നിർവഹിച്ചു.
ടി.വി റഷീദ് അധ്യക്ഷതവഹിച്ച പരിപാടിക്ക് സി.എച്ച് സമീർ സ്വാഗതം പറഞ്ഞു. ഗിനിഷ്, അബ്ദു കാരി, റാസി, അയ്യുബ്, റഫീഖ്, മൊയ്‌ദീൻ കുട്ടി എ.കെ,റഹീം പി, ഇ.കെ ലത്തീഫ്, കൃഷ്ണൻ കുട്ടി, ബഷീർ. സി, ബിന്ദു, സുമ, അലിഹസ്സൻ, ഹനീഫ, ബഷീർ. എം എന്നിവർ പങ്കെടുത്തു. ഇ.കെ ഫസുലു നന്ദി പറഞ്ഞു.