പറപ്പൂർ: ഈഗിൾ കോട്ടപ്പറമ്പ് സംഘടിപ്പിച്ച ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2K25 സീസൺ ഫൈവിൽ കെ കെ കിങ്‌സ് ചാമ്പ്യൻമാരായി.
പറപ്പൂർ പുഴച്ചാൽ മിനി സ്റ്റേഡിയത്തിൽ ഈഗിൾ കോട്ടപ്പറമ്പ് സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ശക്തരായ ബ്ലു ഈഗിൾസിനെ പരാജയപ്പെടുത്തി കെ കെ കിങ്‌സ് ചാമ്പ്യന്മാരായി.
ഫൈനൽ മത്സരത്തിൽ സിറാജുൽ ഹക്കിന്റെ വെടിക്കെട്ട് ഇന്നിഗ്‌സും വാഹിദ് മുത്തുവിന്റെ തീ പാറും ബൌളിംഗ് പെർഫോമെൻസും ക്യാപ്റ്റൻ ഭാസിയുടെ മികച്ച ഗെയിം പ്ലാനിങ്ങും കെ കെ കിങ്സിന് വിജയം സമ്മാനിച്ചു.
ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ ആയി സുരേഷ് വടക്കനെയും എമെർജിങ് പ്ലയെർ ആയി ഫവാസ് വേങ്ങരയെയും തിരഞ്ഞെടുത്തു.
ശക്തരായ 5 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾ കാണികളിൽ ആവേശം പടർത്തി.
ഗ്രീൻ ലീഫ് മാനേജിങ്ഡയറക്ടറും കേരളവ്യാപാരി വ്യവസായ ഏകോപന സമിതിയൂത് വിംഗ് വേങ്ങര യൂണിറ്റ് സെക്രട്ടറിയും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ സഹൽകോട്ടപ്പറമ്പ്, ഗ്രീൻ ഗ്രിഡ് സോളാർ മാനേജിംഗ് ഡയറക്ടർ ശരീഫ് ആൽപറമ്പിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.