വേങ്ങര: 2025-26 വാർഷിക പദ്ധതിക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി ഇന്നലെ (വ്യാഴാഴ്ച) വേങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് വികസന സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിൽ പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു കരട് പദ്ധതി രേഖ വിശദീകരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ കെ സലിം, ആരിഫ മടപ്പള്ളി, ജനപ്രതിനിധികളായ കുറുക്കൻ മുഹമ്മദ്, മൈമൂന എൻ.ടി, സെക്രട്ടറി അനിൽകുമാർ ജി, അസി. സെക്രട്ടറി മായ എം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മജീദ് മാസ്റ്റർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പറമ്പിൽ അബ്ദുൽ ഖാദർ, രാധാകൃഷ്ണൻ മാസ്റ്റർ, പാലിയേറ്റീവ് കെയർ പ്രതിനിധി ഹംസ പുല്ലമ്പലവൻ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
മറ്റു ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.