കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂളിൽ എൻ സി സി ഉദ്‌ഘാടനവും യാതയയപ്പും നടത്തി

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂളിൽ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനവും, എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ക്ലബ്ബ് ഉദ്ഘാടനവും, ഈ അധ്യയന വർഷം സർവീസിൽ നിന്നും പിരിഞ്ഞു പോകുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും, സംസ്ഥാനതല അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും, സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.

29 കേരള ബറ്റാലിയൻ എൻസിസി കമാൻ്റിംഗ് ഓഫീസർ കേണൽ അലോക് സിങ്ങ് റാവത്ത് എൻസിസി യൂണിറ്റ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻസീറ ടീച്ചർ എൻ്റർപ്രണർഷിപ്പ് ഡവലപ്പ്മെൻ്റ് ക്ലബ്ബ്  ഉദ്ഘാടനം നിർവ്വഹിച്ചു. 
സ്കൂൾ മാനേജർ കെ.പി.ഹുസൈൻ ഹാജി അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ പി.സി. ഗിരീഷ് കുമാർ, എ എൻ ഒ അസോസിയേറ്റ് പ്രഫസർ നിസാമുദ്ദീൻ, പ്രിൻസിപ്പാൾ എലിസബത്ത് നൈനാൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ ദിനേശ്, ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ, എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി. ഉമ്മർ,
എ.ആർ.നഗർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ഫിർദ്ദൗസ്, എം എച്ച്എം എൽ പി എസ് പ്രധാനാദ്ധ്യാപകൻ കെ. ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡൻ്റ് പി.കെ ഫൈസൽ, എം.പി.ടി.എ ജുസൈറ മൻസൂർ, ഡി.എച്ച്.എം എസ് ഗീത, കെ.പി ഷംസുദ്ദീൻ, കെ.സി ജാഫർ, കെ.പി നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
 ഷൈജു കാക്കഞ്ചേരി, എൽ.എസ് സൂരജ്, കെ.ടി മുഹമ്മദ് ഫായിസ്, കെ. റിയാസ്, വി ഷാജിത്ത്, പി.എസ് സുജിത് കുമാർ, എ ശ്രീജിത്ത് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}