വേങ്ങര: ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനം ഭീകരവിരുദ്ധ ദിനമായി എസ്ഡിപിഐ ആചരിച്ചു. ഇന്ത്യ എന്ന പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ മഹത്തായ ആശയം സാധ്യമായത് എണ്ണിയാൽ ഒരുങ്ങാത്ത രക്തസാക്ഷികളുടെ ജീവനും രക്തവും ബലി നൽകിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതനിരപേക്ഷതയും കവർന്നെടുക്കാനും ജനാധിപത്യം മൂല്യങ്ങളെ നശിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസ് ശക്തികളെ ജനാധിപത്യ രീതിയിൽ ചെറുത് തോൽപ്പിക്കും എന്നും പ്രവർത്തകർ പ്രതിജ്ഞ ചെയ്തു.
അബ്ദുൾ നാസർ ഇല്ലിക്കോടൻ, മൻസൂർ അപ്പാടന്‍, സി ടി മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി.