വേങ്ങര: ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ വിരുദ്ധവാരത്തോടനുബന്ധിച്ച് വിവര വിജ്ഞാന പ്രചാരണ ചുമരെഴുത്ത് ശുചിത്വ സന്ദേശം വേങ്ങര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞി മുഹമ്മദ് (പൂച്ചാപ്പു) സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന ബാനു, എ കെ സലിം, ആരിഫാ മടപ്പള്ളി മെമ്പർമാരായ കമർ ബാനു, നുസ്രത്ത് തുമ്പയിൽ, റുബീന അബ്ബാസ്, റഫീഖ് മൊയ്തീൻ, നജുമുന്നിസാ സാദിഖ്, ഉണ്ണികൃഷ്ണൻ എംപി, ആസ്യ മുഹമ്മദ്, നഫീസ എ കെ, കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് മടപ്പള്ളി, നുസ്രത്ത് അമ്പാടൻ, മൈമൂന എൻ ടി, അബ്ദുൽ ഖാദർ സി പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ.ജി, മറ്റു ഉദ്യോഗസ്ഥർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.