തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ തേഞ്ഞിപ്പലത്തെ ഭിന്നശേഷി കുടുംബങ്ങളുടെ കൂട്ടായ്മയായ തേഞ്ഞിപ്പലം പരിവാറിലെ അംഗങ്ങൾക്ക് വേണ്ടി വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഭിന്നശേഷി കുടുംബങ്ങൾക്ക് വേണ്ടി സൗജന്യമായി ഉല്ലാസയാത്ര സംഘടിപ്പിച്ചത്.വേങ്ങര ലൈവ്.വയനാട് കാണാനുള്ള ഭിന്നശേഷി കുട്ടികളുടെ ആഗ്രഹം പ്രത്യേക പരിഗണന അറിയിക്കുന്ന കുട്ടികളുടെ അധ്യാപികയായ കവിത ടീച്ചർ മുഖേന അറിഞ്ഞാണ് വയനാട്ടിലേക്ക് യാത്ര ഒരുക്കിയത്.
കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബ്, സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയൻ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയൻ പ്രസിഡന്റും കോഹിനൂർ ലേ കാഞ്ചിസ് കൺവെൻഷൻ സെന്റർ എംഡിയുമായ ടി കെ രാധാകൃഷ്ണൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ഐ പി പി പ്രെദേശ് മേനോൻ അധ്യക്ഷത വഹിച്ചു.
രണ്ടു ബസ്സുകളിലായി 94 ഭിന്നശേഷി കുടുംബാംഗങ്ങളാണ് യാത്രയിൽ പങ്കെടുത്തത്. വയനാട് ബാണാസുര സാഗർ അണക്കെട്ട്, സൈൻ വില്ല റിസോർട്ട് എന്നിവ കുട്ടികൾ സന്ദർശിച്ചു. സൈൻ വില്ല റിസോർട്ടിൽ വച്ച് നടന്ന കുട്ടികളുടെ കലാപരിപാടി ഫാരിസ് മുഹമ്മദ് കോയ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
കൈത്താങ്ങ് കോർഡിനേറ്റർ
പി മുഹമ്മദ് ഹസ്സൻ, എം അഖിൽ, ഇ എൻ ശ്രീജ, പി ഷൈജില, വി ലാൽ കൃഷ്ണ, എ ദീപു എന്നിവർ ഉല്ലാസയാത്രയ്ക്ക് നേതൃത്വം നൽകി.