വേങ്ങര: മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകൾ മുൻ വർഷത്തേതുപോലെ രാവിലെ തുടങ്ങുന്ന രീതിയിൽ പുനക്രമീകരിക്കണമെന്ന് വേങ്ങര ഉപജില്ല കെഎച്ച്എസ്ടിയു സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി കെ അസ് ലു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എച്ച് അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പുള്ളാട്ട് ഹംസ മാസ്റ്റർ, സാഹിർ സി, ബഷീർ വിഎസ്, ഹനീഫ പി.ടി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻറ് അബ്ദുറഹ്മാൻ .കെ ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ. പി ട്രഷറർ അബ്ദുള്ള തൊട്ടശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു.