മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. പെട്രോളിയം മേഖലയിലെ ഡീലർമാർ നേരിടുന്ന പ്രശ്നങ്ങൾ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ പെട്രോളിയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എം.പി അറിയിച്ചു.
മാനദണ്ഡങ്ങളില്ലാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതും ഏഴു വർഷങ്ങൾക്കു ശേഷം ഡീലർ കമ്മീഷനിൽ വർദ്ധനവിലുണ്ടായ അപാകതയും കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഹാരിസ് ബീരാൻ എം.പി അറിയിച്ചു.
മലപ്പുറം ഗവ. ആശുപത്രിയിലേക്കുള്ള വീൽ ചെയർ വിതരണം ആശുപത്രി സൂപ്രണ്ട് ഡോ . അലീഗർ ബാബുവിന് കൈമാറി കൊണ്ട് മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് സുഹൈൽ സി.പി അധ്യക്ഷത വഹിച്ചു. എച്ച് . പി. സി. എൽ സെയിൽസ് ഓഫീസർ മുഹമ്മദ് ജംഷാദ് ആംശംസാ പ്രസംഗം നടത്തി. കരീം ഹാജി കൊളപ്പുറം, ഗോപി കോട്ടക്കൽ, എ.കെ.എ നസീർ, പ്രഫ അബൂബക്കർ വള്ളുവമ്പ്രം പി.പി അരവിന്ദാക്ഷൻ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നസീർ കുരുണിയൻ സ്വാഗതവും ഹംസ കെ.പി. കെ നന്ദിയും പറഞ്ഞു