പുതുപ്പറമ്പ് ബാരിസ്സുന്ന മദ്രസ എസ് ബി എസ് ക്യാമ്പ് നടത്തി. സദ്റ് ഉസ്താദ് യാസീൻ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ ക്ലാരി ക്ലാസിന് നേതൃത്വം നൽകി.
സി.പി മൊയ്തീൻ മുസ്ലിയാർ, അലവി ഹാജി കെ.ക, അഹമ്മദ് കുട്ടി ഹാജി, സ്വലാഹുദ്ധീൻ അഹ്സനി കെ. വി.ശുഐബ്, മാജിദ് മച്ചിങ്ങൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ സന്ദേശങ്ങൾ ഉൾകൊണ്ട് ലഹരിയുടെ ദൂഷ്യഫലങ്ങളിലേക്ക് വിരൽചൂണ്ടുന്ന സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ ഒട്ടിച്ച ബോർഡ് വിദ്യാർത്ഥികൾ പുതുപ്പറമ്പ് ടൗണിൽ സ്ഥാപിച്ചു.
റഊഫ് സഖാഫി നന്ദി പറഞ്ഞു.