പ്ലാന്റ് പ്രോട്ടീൻ ഫെസ്റ്റ് സംഘടിപ്പിച്ചു

ചേറൂർ: പുതിയ ഭക്ഷണ സംസ്കാരം വരുത്തിവെക്കുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 
സ്കൂളിലെ ഭൂമിത്രസേന  ക്ലബ്ബിന്റെ നേതൃത്വത്തിൽ സസ്യ പ്രോട്ടീനുകളുടെ വിഭവങ്ങൾ കൊണ്ട് "പ്ലാന്റ് പ്രോട്ടീൻ ഫെസ്റ്റ്" എന്നപേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
ക്ലബ്ബഗംങ്ങളായ ഫാത്തിമ ഫുആദ എ, പി എം ഫാത്തിമ മിന്ന, കെ റസ്‌ന സുൽത്താന 
എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
സസ്യ മാംസ്യങ്ങളുടെ ഉറവിടങ്ങളായ നട്സ്, ബ്രൊക്കോളി, ചീര, അവക്കാഡോ, പയർ വർഗ്ഗങ്ങൾ ആയ സോയാബീൻ, ചിയ സീസ്,സൺ ഫ്ലവർ സീഡ്, ചെറുധന്യങ്ങൾ തുടങ്ങിയവ കൊണ്ടുള്ള അറുപതില്പരം വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
മേളയുടെ ഉത്‌ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പൽ പി ടി ഹനീഫ, പി കെ ഗഫൂർ, വി എസ് ബഷീർ, കോർഡിനേറ്റർ കെ ടി ഹമീദ്, ഹംസ പുള്ളാട്ട്,  ഫൈസൽ കോട്ടക്കൽ,സി കെ ഷാനവാസ് ഖാൻ, കെ വി ഫസലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}