മൂന്നിയൂർ പുളിച്ചേരി റോഡ് റസിഡൻസ് അസോസിയേഷൻ 76 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണത്തിന്റെ ഭാഗമായി
ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. മൂന്നിയൂർ
പഞ്ചായത്ത് പ്രസിഡണ്ട്
എൻ എം സുഹറാബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ഹസ്സൻകുട്ടി പി അധ്യക്ഷത
വഹിച്ചു.
സെക്രട്ടറി ഹബീബ് കൂനംവീടൻ, ബാവ മുക്കുമ്മൽ, അഹമ്മദ് കുട്ടി വിപി, ഡോക്ടർ അബൂബക്കർ, അബ്ദുറസാഖ് കെ, ഹംസ പയമ്പ്രറോടൻ, അബ്ദുറഷീദ് കെ പി, ഷാഹുൽ പി, കുഞ്ഞുമോൻ എം, മൊയ്തീൻകുട്ടി കെ വി, മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.