വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി റിപ്പബ്ലിക് ദിനം ആചരിച്ചു. വി പി ലവക്കുട്ടി പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡന്റ് സി പി യാക്കൂബ്, വായന ശാല സെക്രട്ടറി കെ ബൈജു, എം പി അബ്ദുൽ റഹൂഫ്, പി ഗഫൂർ, പി ഉണ്ണികൃഷ്ണൻ സംബന്ധിച്ചു. അമ്പലമാട് അംഗണവാടി കുട്ടികൾക്കും നാട്ടുകാർക്കും മധുര പലഹാരം വിതരണം ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
admin