പറപ്പൂർ: ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ ഓഫീസ് ഉദ്ഘാടനവും ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി.
പറപ്പൂർ ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്‌പോർട് ക്ലബിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പുതിയ ഓഫീസ് ഉദ്ഘാടനം
പി കെ കുഞ്ഞാലി കുട്ടി സാഹിബ് നിർവഹിച്ചു.
ചടങ്ങിൽ ഒരു വർഷ കാലത്തെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. പ്രശസ്ത വ്ലോഗർ ഫൈസൽ മാസ്റ്റർ, വാർഡ് മെമ്പർ ഇ. കെ സൈദുബിൻ,
മുൻ സന്തോഷ് ട്രോഫി താരം സുബൈർ, ക്ലബ്ബ് രക്ഷധികാരി ബഷീർ മാസ്റ്റർ, സുബൈർ മാസ്റ്റർ, സക്കീർ എ. കെ,സമീർ രണ്ടത്താണി, ക്ലബ്ബ് പ്രസിഡന്റ് ഹുസൈൻ എ കെ, സെക്രട്ടറി നാസർ കെ സി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.